🥀*ചെണ്ട*🥀

ചെണ്ടയായി എത്രകാലം ജീവിതം കൊട്ടികയറാൻ….

“ഒരിക്കൽ കലാശം കൊട്ടി അരങ്ങൊഴിയുമ്പോൾ പോലും ഈ ചെണ്ടയുടെ ശബ്ദം നിന്റെ സോപാനത്തിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കും”….
അതിനു കാതോർക്കാതെ നീ…

അന്നും ഒരു ബധിരയെ പോലെ അഭിനയിച്ചുകൊണ്ടിരിക്കും….
💔💘💔

“അർബുദം “

26.02.2018:-ഒരുനിമിഷം ജീവശാസ്ത്ര ക്ലാസ്സിലേക്ക് മനസ്സ് ഒന്ന് ഓടിയെത്തി. കറുത്ത ബോർഡിൽ, രാത്രിയെ കീറിമുറിച്ചുകൊണ്ടു സൂര്യ രശ്മികൾ മണ്ണിൽ പതിക്കുമ്പോലെ ആ അധ്യാപിക
ചോക്ക് ഉപയോഗിച്ചു എഴുതി “അർബുദം” എന്ന്. കൂട്ടത്തിൽ അതിന്റെ ആംഗലേയ നാമവും ‘Cancer’.എല്ലാവരും ആ അദ്യാപികയെ ആകാംഷയോടെ നോക്കിയിരുന്നു.കേട്ട് തഴമ്പിച്ച ഒരു മാറാ വ്യാധിയുടെ പേര്.അതിനെ കുറിച്ച് വിവിവരിച്ചു തുടങ്ങി അവർ. കോശത്തിന്റെ ക്രമാതീതമായ വിഘടനവും അതിന്റെ വളർച്ചയുമാണ് ക്യാൻസർ എന്ന് അവർ പറഞ്ഞു.

ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന കൂട്ടുകാരിയോട് ഞാൻ ഇന്ന് പറഞ്ഞു “എനിക്ക് ക്യാൻസർ” ആണെന്ന്. പ്രതീക്ഷിക്കാതെ എങ്ങുനിന്നോ തലയിൽ തീഗോളം വന്നുവീണ അവസ്ഥയിൽ ആയിരുന്നിരിക്കാം കുറച്ചു നേരത്തിനു ശേഷം അവൾ ചോദിച്ചു സത്യമാണോ എന്ന് . അല്ലായെന്നു പറയുവാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. ഞാൻ അവളോടായ് പറഞ്ഞു എട്ടുവര്ഷത്തിനു മേലെയായ് എന്നിൽ അതിന്റെ വിത്തുകൾ മുളപൊട്ടിയിട്ട് എന്ന് , അഞ്ചുവർഷത്തോളമായി അതിന്റെ പരിശോധനാ ഫലവും കിട്ടിയെന്നു പറഞ്ഞു . ഒരിക്കലും തുടച്ചു നീക്കപ്പെടില്ല എന്നിൽ നിന്നും എന്നുകൂടി പറഞ്ഞു.
അവൾ സങ്കടപെട്ടെന്നു എനിക്ക് മനസ്സിലായി.

ഇന്നത്തെ പട്ടിണിയുടെ കാര്യത്തെ തിരക്കിയതിനു എനിക്ക് മറുപടി നൽകാൻ സാധിച്ചത് ഇങ്ങനെയാണ്.അല്പനേരത്തെ ശാന്തതക്ക് ശേഷം ഞാൻ അവളോട് പറഞ്ഞു , ഇതിലും ക്രൂരമായി ,നീ എന്നിൽനിന്നും കേട്ട എന്റെ ജീവിത സത്യമാകുന്നു പ്രണയത്തെ എനിക്ക് ഉപമിക്കുവാൻ സാധിക്കില്ലായെന്നു. ദേഷ്യത്താലോ,വെറുപ്പാലോ അതുമല്ലെങ്കിൽ ഉപദേശിച്ചു മടുത്തതിനാലോ ആവാം ആ കൂട്ടുകാരി മറുപടി ഒന്നും നൽകിയില്ല.

സത്യമാണ് പ്രണയം എന്നിൽ ഇന്ന് ഒരു “അർബുദം” കണക്കെ മാറിയിരിക്കുന്നു.ഭാഗവതത്തിലെ രാസലീലയെ അനുസ്മരിപ്പിക്കും വിധം എന്നിലെ പ്രണയം വിഘടിച്ചു. ഒരേ സമയമുള്ള എന്റെ മനസ്സിന്റെ പല ചിന്താഗതികളോടൊപ്പവും നിത്യ സത്യമായ എന്റെ ആ പ്രണയവും വിഘടിച്ചു ഒരേ സമയം എല്ലാ ചിന്താഗതികളോടൊപ്പവും നില്കുന്നു.ഇന്നത് ക്രമാതീതമായിക്കൊണ്ടിരിക്കുന്നു .അത് മനസ്സിന് വിങ്ങലുകൾ നൽകി കൊണ്ടിരിക്കുന്നു .
അസഹനീയമായ ഒരു അനുഭൂതിയാണ് അത്.ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിനുണ്ടാകുന്ന വിങ്ങൽ. ആ സത്യം കേട്ടിട്ടുള്ളവര്കും കേള്കുന്നവർക്കും പറയുവാൻ ഒരേ ഒരു വാക്കുമാത്രം , നിനക്ക് ഭ്രാന്താണുയെന്ന്.

ആദി കവി വാത്മീകി മുതൽ വ്യാസനും,കാളിദാസനും,മീരാഭായിയും,ഉള്ളൂരും,മധുസൂദനൻ നായരും എന്തിനേറെ; പ്രണയത്തിനു സ്വന്തമായ കാഴ്ചപ്പാട് നൽകി എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച “മഹാകവി അയ്യപ്പൻ” പോലും പ്രണയത്തെ വാനോളം പുകഴ്ത്തിയപ്പോൾ ,നല്ലതായി ഉപമിച്ചപ്പോൾ ഈയുള്ളവന് ആ മഹാസത്യത്തെ ഒരു മാറാവ്യാധിയായി ഉപമിക്കേണ്ടി വന്നു.

ഇന്ന് പ്രണയമെന്ന മഹാസത്യംപോലും കത്തിക്കാളുന്ന കണ്ണുകളാൽ എന്നെ വീക്ഷിക്കുന്നു.
പ്രണയത്തെ മാറാവ്യാധിയായി ഉപമിച്ച ഈ പാപിയുടെ ശിരസ്സിലേക്കു ആ മഹാസത്യത്തിന്റെ ശാപ വചസ്സുകൾ കൂടി പേറുവാനാണ് വിധി.ആ കണ്ണുകളിൽ നിന്നും ഉതിരുന്ന തീ നാളങ്ങൾ എന്റെ ശരീരത്തെ പൊള്ളിച്ചേക്കാം അതും അല്ലെങ്കിൽ ഭസ്മീകരിച്ചേക്കാം.പക്ഷെ; അതൊന്നും എന്റെ മനസ്സിന്റെ വിങ്ങലിന്റെ വേദനയോളം എത്തില്ല.

 

“മാപ്പ്”

തിരുത്തപ്പെടേണ്ടുന്ന മൂല്യം

നിനക്ക് മുൻപിൽ ഞാൻ സമർപ്പിച്ച എന്റെ മനസ്സ് അത് നീ വെറും രണ്ടുവാക്കിൽ ഒതുക്കിക്കളഞ്ഞു .
അതിൽ മുഴുക്കെ വെറും ഭ്രമം മാത്രമാണെന്ന് നീ പറഞ്ഞു .
നീ എന്റെ മനസ്സിനിട്ട ആ വില ഇന്നും അങ്ങനെ തന്നെ നിലനിൽക്കുന്നു .
അതെ ഇന്നെനിക്കു ഭ്രമമാണ് ….!
നീ ആ പറഞ്ഞ ഭ്രമമെന്ന വാക്കിനോട് .
എന്നെ ഇതുവരെ കൊണ്ടെത്തിച്ചതും ആ ഒരു വാക്കാണ് .
ഇന്നെനിക്കതു ഒരു ലഹരിയാണ് ….
ഏകാന്തതയിൽ ഞാൻ ആ ലഹരി നുണയും….
അതിന്റെ സുഖം അനുഭവിക്കും….
ഒരു മദ്യത്തിനും,കറുപ്പിനും,കഞ്ചാവിനും പോലും തരുവാനാകാത്ത ആത്മനിർവൃതി ഇന്നെനിക്കു നീ പറഞ്ഞ ആ വാക്കു സമ്മാനിക്കുന്നു .
അതിന്റെ അമിത ഉപയോഗമായിരിക്കാം , ഒരുപക്ഷെ ചിത്തഭ്രമത്തിന്റെ ചില ലക്ഷണങ്ങൾ എന്നിൽ കാഴ്ചവെക്കുന്നത്.
എങ്കിലും ഒരു പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു… നിന്റെ ഒരിക്കൽകൂടിയുള്ള ഒരു വരവിനായ്.
അന്ന് നീ തീർച്ചയായും എനിക്കിട്ട വില തിരുത്തി എഴുതും.

“നിന്നോട് എനിക്കുള്ള പ്രണയത്തിന്റെയും നീ എനിക്കിട്ട വിലയായ ഭ്രമത്തിന്റെയും ലഹരി ആവോളം നുണഞ്ഞ് മദോന്മത്തനായി ഇരിക്കുന്ന എന്റെ കാലുകളിൽ അന്ന് നീ സ്പർശിക്കും, അതിൽ നീ ചങ്ങല ചാർത്തും.
ഭ്രമമെന്ന വില ആ.. നിമിഷം നീ തിരുത്തിക്കുറിക്കും “.

അത് പിന്നെ “ഭ്രാന്ത്” എന്ന മറ്റു രണ്ടക്ഷരത്തിലേക്കു ചേക്കേറും ….

കൊഴിഞ്ഞുപോയ പൂമുട്ട്

രാത്രിയെ മാറോടു ചേർത്ത് ഞാൻ എഴുതിയ എന്നിലെ പ്രണയം നിശാഗന്ധിയെപ്പോലെ വിടർന്നില്ല . വീണ്ടും ഒരു പ്രതീക്ഷയോടെ സൂര്യന്റെ ഉദയവും കാത്ത് ഇരുന്നു.
സൂര്യരശ്മികൾ എന്നെ പൊള്ളിച്ചു കടന്നു പോയപ്പോഴും ഒരു രാത്രി കൂടി സ്വപ്നം കണ്ടു കാത്തിരുന്നു .
അതിലും വിരിയാതെ പോയ എന്നിലെ പ്രണയത്തെ കുഴിച്ചുമൂടുവാൻ ഹൃദയത്തിന്റെ അന്തരാളത്തിൽ കുഴിവെട്ടുന്ന ശബ്ദം കാതോരമെത്തുന്നു.

“ചെമ്പരത്തി”

maxresdefault

മന:സ്സിൽ മുട്ടിട്ട ചെമ്പനീർ പൂവിനെ ഞാൻ നിനക്കായി കാത്തുസൂക്ഷിച്ചിരുന്നൂ.
ഒരു ദിനം ഞാൻ അത് നിനക്ക് സമ്മാനിച്ചപ്പോൾ നീ എനിക്കു തിരികെ നൽകിയതു ഒരു “ചെമ്പരത്തി” കമ്പായിരുന്നു.
നീ അന്ന് തന്ന ആ ചെമ്പരത്തി കമ്പ് ഞാൻ എൻ്റെ ഹൃദയത്തിൽ നട്ടുവെച്ചു.
കണ്ണുനീർ കൊണ്ടു ഞാൻ അതിനു വെള്ളം തേകി.
കാലങ്ങളുടെ കടന്നു പോക്കിൽ ഇന്നതു വളർന്നു വലിയൊരു ചെടിയായി മാറി.
അതിൽ ഒരു പൂമൊട്ട് കിളിർത്തു തുടങ്ങിയിരുന്നു.
നീ… എന്നിൽ നിന്നും പൂർണ്ണമായി അകന്നു പോകുന്ന ആ ദിവസം ഞാൻ ആ പൂ പറിച്ചു എൻ്റെ ചെവിയിൽ ചൂടും.
“ചെമ്പരത്തി” ചെവിയിൽ ചൂടിയ ഇവനെ നീയും, നീയടങ്ങുന്ന സമൂഹവും ഭ്രാന്തൻ എന്ന ഓമന പേരിട്ട് വളിക്കുമ്പോഴും,
എൻ്റെ ഉള്ളിൽ നീയെന്ന ഒരിക്കലും വാടാത്ത “ചെമ്പരത്തി” പൂവിനെ ഭ്രാന്തമായി പ്രണയിച്ചു ഈ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തിലേക്കു ഞാൻ നടന്നകലുന്നുണ്ടാകും.

“പാദസ്വരം”

VID-People-with-psychosocial-disabilities

കർക്കിടകത്തിലെ മഴ പെയ്തുതോർന്ന സന്ധ്യയിൽ അവളുടെ വരവും കാത്ത് ഞാൻ ജനലിലൂടെ പുറത്തേക്ക് കണ്ണുംനട്ട് ഇരുന്നു.

കയ്യിൽ പാൽ പാത്രവുമായി അവൾ ഈ വഴി പോകുവാൻ സമയമായിരിന്നു.

പുതച്ചിരുന്ന കരിമ്പടത്തിൻ്റെ ഇളം ചൂടാസ്വദിച്ചു അവളുടെ വരവിനായ്, അവളുടെ പാദസ്വരത്തിൻ്റെ കിലുക്കവും കാതോർത്ത് ഞാൻ കാത്തിരുന്നു.

പ്രകൃതി ഒരുക്കിയ ആ വശ്യ സൗന്ദര്യം കണ്ട് കണ്ട് എപ്പൊഴൊ ആ ജനലഴികളിൽ തല ചായ്ച്ചു മയങ്ങിപ്പോയ്.

ഒരു കിലുക്കം കേട്ട് ഞെട്ടിയുണർന്ന ഞാൻ ആകാംഷയോടെ വെളിയിലേക്കു നോക്കി. പക്ഷെ അവൾ വന്നില്ല.

ഞാൻ എന്നെ തന്നെ ശപിച്ചുകൊണ്ട് എൻ്റെ കാലുകളിലേക്കു ദൃഷ്ടി പതിപ്പിച്ചു. ഞാൻ കേട്ട ആ ശബ്ദം എൻ്റെ കാലിൽനിന്നുമായിരുന്നു.

“മന:സ്സിൻ്റെ ഭാരം മറയ്ക്കാൻ കാലം കരുതിവെച്ചിരുന്ന സമ്മാനം എൻ്റെ കാലിൽ നിന്നും ജനലിൻ്റെ ഒരഴിയിലേക്കു ബന്ധിച്ചിരുന്നു അപ്പോൾ.”

 

ഗൗരി കുട്ടി

അപ്രതീക്ഷിതമായ് ചിലര്‍ ജീവിത്തിലേക്ക് കടന്നുവരും.
അപ്രതീക്ഷിത മൗനവും സമ്മാനിച്ച് അവര്‍ കടന്നുകളയും. പ്രതീക്ഷകള്‍ അവസാനിച്ച ഈ ജീവിതത്തില്‍ ഒരു കൈത്താങ്ങായിരുന്നു അവള്‍.എങ്കിലും എന്തിന്റെയോ പേരില്‍ മൗനം നല്‍കി അവളും കടന്നുപോയി. പ്രതീക്ഷനശീച്ച ജീവിതത്തില്‍ നീയെന്ന സുഹൃത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല. കാരണം എന്റെ ദുഃഖങ്ങള്‍ തനിക്കൊരു ഭാരമായിരുന്നിരിക്കും അല്ലെങ്കില്‍ അനുസരണക്കേട്.
😞
തെമ്മാടി

എന്റെ ഗുരു ദ്രോണാചാര്യ 🙏🙏🙏🙏🙏🙏

നാവിൽ ഹരിഃ ശ്രീ കുറിച്ച് തന്ന മഹാനുഭാവന് പ്രഥമ നമസ്കാരം. ശാസ്ത്രീയമായ അറിവുകൾ എന്നിലേക്ക് പകർന്നുതന്ന് എന്നെയും മറ്റുള്ളവരെ പോലെ ഒരു യന്ത്രമനുഷ്യൻ ആക്കുവാൻ തുനിഞ്ഞ മറ്റു അധ്യാപകർക്കും എന്റെ വന്ദനം.

ഏകലവ്യൻ

ഇന്ന് ഞാൻ ഏകലവ്യൻ ആയി തീർന്നിരക്കുന്നു സന്ദർഭം കൊണ്ട് . കഴിവുകൊണ്ട് ഇന്നും ഞാൻ ഒരു തൃണ സമാനം തന്നെ. ഏകലവ്യൻ ഗുരുഭക്തിയുടെ മൂർത്തിമത് രൂപം. ഗുരുവിന്റെ സ്വാർത്ഥത മൂലം തന്റെ പരിപൂർണമായ കഴിവിന്റെ ഏറിയ പങ്കും ഗുരുവിന് സമ്മാനിച്ചവൻ. എന്റെ ഗുരുനാഥൻ ദ്രോണാചാര്യർ തന്നെ; പക്ഷേ അദ്ദേഹത്തിന് വ്യാസന്റെ ദ്രോണരോളം സ്വാർത്ഥനാകാൻ സാധ്യമല്ല. കാരണം ആ നാമത്തിന് ഇന്ന് എന്റെ മനസ്സിലെ നിഘണ്ടുവിൽ പര്യായമായി നില്കുന്നത് പ്രണയം എന്ന ഒറ്റ ഒരു വാക്കാണ്. ജീവിതത്തിന്റെ ആദിമധ്യാന്തത്തോളം പ്രണയത്തിനായി ജീവിച്ച മഹാപ്രതിഭ. ഒരുപക്ഷേ ജീവിതമാകുന്ന കുരുക്ഷേത്ര ഭൂമിയിലെ ഓരോ അസ്ത്രങ്ങളെയും തന്നിലേക്കെത്താതെ തൂലികയെന്ന ബ്രഹ്മാസ്ത്രമെയ്ത് തോൽപിച്ചവൻ.

അതെ; അരക്കിട്ടുറപ്പിച്ച അക്ഷരങ്ങളുമായി പ്രണയം പങ്കുവെച്ച മഹാകവി അയ്യപ്പൻ.

ഒരു കഴിവും ഇല്ലാത്ത എന്നെ ഞാനെന്തിന് ഏകലവ്യനോട് ഉപമിച്ചു….?

അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി ഒരുപക്ഷേ നിങ്ങൾക്ക് തോന്നിയിരിക്കാം.

അതെ ഞാൻ ഏകലവ്യൻ ആണ് . ഗുരുവിന്റെ അനുവാദം കൂടാതെ ഗുരു ആയി കണ്ട് വിദ്യ പഠിച്ചവൻ അവനാണ് ഏകലവ്യൻ. ഞാനിന്ന് അതുപോലൊരു ഏകലവ്യൻ ആണ് . പക്ഷേ വിദ്യക്കായി അപേക്ഷിക്കാൻ ഇന്നെന്റെ മുൻപിൽ ആ ദ്രോണാചാര്യർ ഇല്ല. പ്രണയം എന്ന ഒറ്റമതത്തിൽ വിശ്വസിച്ച,പ്രണയത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എന്റെ ദ്രോണർ ഇഹലോകവാസം വെടിഞ്ഞു.

വിധിയുടെ വിളയാട്ടം കൊണ്ടാകാം വിദ്യയഭ്യസിക്കുവാൻ മോഹം എന്നിൽ ഉദിച്ചത് പ്രണയത്തിൽ കൂടിയാണ്. വിരഹം എന്ന ഇന്ധനം നിറച്ച പഞ്ചഭൂതാത്മകമായ വണ്ടി ചെന്ന് എത്തിപ്പെട്ടത്, വിരഹം എന്ന അസംസ്കൃത വസ്തുവിനെ പ്രണയത്തിന്റെ മൂർച്ചയേറിയ ബ്രഹ്മാസ്ത്രമാക്കി തൂലികയിലേക്ക് ആവാഹിക്കുവാൻകഴിവുള്ള അയ്യപ്പനെന്ന ദ്രോണരുടെ ശരപ്പാടുകളിലായിരുന്നു. പക്ഷേ ഗുരു അപ്പോഴേക്കും ശാന്തികവാടത്തിൽ നിന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിന്നു.

പക്ഷേ ഇന്നും എന്നിൽ മരിക്കാതെ ആ ഗുരുനാഥൻ എനിക്ക് അറിവ് പകർന്നു നൽകുന്നു. മൺമറഞ്ഞു പോയതിനാൽ ഗുരുദക്ഷിണ നൽകേണ്ട എന്ന അഹന്ത എന്നിൽ ഇല്ല.

അദ്ദേഹം മണ്ണിലേക്ക് മടങ്ങി ഇല്ലായിരുന്നു എങ്കിലും അദ്ദേഹം ആവശ്യപ്പെടുന്ന ഗുരുദക്ഷിണ, വിരഹമെന്ന അസംസ്കൃത വസ്തുവിനെ അസ്ത്രമാക്കി മാറ്റ് കൂട്ടുവാനുള്ള ദിവ്‌യൗഷധം മാത്രമായിരിക്കും.

ഒരുപക്ഷേ അദ്ദേഹം ആവശ്യപ്പെടുന്നത് എന്റെ കൈപ്പത്തികൾ ആയിരുന്നാൽ കൂടി അത് നൽകുവാൻ ഞാൻ തയ്യാറാണ്.

അക്ഷരങ്ങൾക്ക് അമൃത് പകർന്നു അതിനു അമരത്വം നേടിക്കൊടുത്ത മാഹാവ്യക്തിത്വം“. അത് കാളിദാസനും മീരാഭായിക്കും ശേഷം ഇന്ന് ഇതുവരെ അങ്ങ് ഒരാൾ മാത്രമാണ്.

അങ്ങയുടെ കടാക്ഷം എന്റെ ഓരോ അക്ഷരങ്ങ ളിലും പതിക്കണമേ എന്ന അപേക്ഷയോടെ ഈ ഏകലവ്യൻ കവിപരമ്പരയുടെ ദ്രോണാചാര്യനു മുൻപിൽ നമസ്കരിക്കുന്നു.
😞😞😞
🙏🙏🙏

Chrisalis Stage

15.05.18 COUNTDOWN START
3 Days
Remaining
For
COMPLETE MY FIVE YEARS…
Until Now The Same Situation…
Like “Chrisalis “stage of Butterfly…
But Only One Difference Between Life cycle of Butterfly & My Life .
In My Life This Stage is Constant and The Duration of This Stage Like
” ∞ “….!

നിദ്ര

എന്റെ എല്ലാ പ്രാര്‍ത്ഥനകളും വിഫലമാണ്. ഓരോ രാത്രിയിലും കണ്ണിന്റെ ഇമകളില്‍ നൃത്തം ചവിട്ടുവാന്‍ എത്തുന്ന നിദ്രാ ദേവി പോലും അത് കേട്ടതായി ഭാവിച്ചില്ല. നിദ്രയില്‍ നിന്നും ഒരിക്കലും ഉണരരുത് എന്ന പ്രാര്‍ത്ഥന അവരും പുറംകാല്‍ കൊണ്ട് ചവിട്ടിയെറിഞ്ഞു. കിഴക്കു വെളള കീറി കണ്‍പോളകള്‍ തുറക്കുന്ന നിമിഷം മനഃസ്സില്‍ അടക്കാനാകാത്ത ദേഷ്യമാണ് കൂടെ കാത്തിരുപ്പും അടുത്ത ഒരു രാത്രിക്കായ്….
ഇനിയെങ്കിലും ഒരിക്കലും കണ്ണുതുറക്കാനാകാത്ത പ്രഭാതത്തിനായ്…
😔😔😔