എന്റെ ഗുരു ദ്രോണാചാര്യ 🙏🙏🙏🙏🙏🙏

നാവിൽ ഹരിഃ ശ്രീ കുറിച്ച് തന്ന മഹാനുഭാവന് പ്രഥമ നമസ്കാരം. ശാസ്ത്രീയമായ അറിവുകൾ എന്നിലേക്ക് പകർന്നുതന്ന് എന്നെയും മറ്റുള്ളവരെ പോലെ ഒരു യന്ത്രമനുഷ്യൻ ആക്കുവാൻ തുനിഞ്ഞ മറ്റു അധ്യാപകർക്കും എന്റെ വന്ദനം.

ഏകലവ്യൻ

ഇന്ന് ഞാൻ ഏകലവ്യൻ ആയി തീർന്നിരക്കുന്നു സന്ദർഭം കൊണ്ട് . കഴിവുകൊണ്ട് ഇന്നും ഞാൻ ഒരു തൃണ സമാനം തന്നെ. ഏകലവ്യൻ ഗുരുഭക്തിയുടെ മൂർത്തിമത് രൂപം. ഗുരുവിന്റെ സ്വാർത്ഥത മൂലം തന്റെ പരിപൂർണമായ കഴിവിന്റെ ഏറിയ പങ്കും ഗുരുവിന് സമ്മാനിച്ചവൻ. എന്റെ ഗുരുനാഥൻ ദ്രോണാചാര്യർ തന്നെ; പക്ഷേ അദ്ദേഹത്തിന് വ്യാസന്റെ ദ്രോണരോളം സ്വാർത്ഥനാകാൻ സാധ്യമല്ല. കാരണം ആ നാമത്തിന് ഇന്ന് എന്റെ മനസ്സിലെ നിഘണ്ടുവിൽ പര്യായമായി നില്കുന്നത് പ്രണയം എന്ന ഒറ്റ ഒരു വാക്കാണ്. ജീവിതത്തിന്റെ ആദിമധ്യാന്തത്തോളം പ്രണയത്തിനായി ജീവിച്ച മഹാപ്രതിഭ. ഒരുപക്ഷേ ജീവിതമാകുന്ന കുരുക്ഷേത്ര ഭൂമിയിലെ ഓരോ അസ്ത്രങ്ങളെയും തന്നിലേക്കെത്താതെ തൂലികയെന്ന ബ്രഹ്മാസ്ത്രമെയ്ത് തോൽപിച്ചവൻ.

അതെ; അരക്കിട്ടുറപ്പിച്ച അക്ഷരങ്ങളുമായി പ്രണയം പങ്കുവെച്ച മഹാകവി അയ്യപ്പൻ.

ഒരു കഴിവും ഇല്ലാത്ത എന്നെ ഞാനെന്തിന് ഏകലവ്യനോട് ഉപമിച്ചു….?

അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി ഒരുപക്ഷേ നിങ്ങൾക്ക് തോന്നിയിരിക്കാം.

അതെ ഞാൻ ഏകലവ്യൻ ആണ് . ഗുരുവിന്റെ അനുവാദം കൂടാതെ ഗുരു ആയി കണ്ട് വിദ്യ പഠിച്ചവൻ അവനാണ് ഏകലവ്യൻ. ഞാനിന്ന് അതുപോലൊരു ഏകലവ്യൻ ആണ് . പക്ഷേ വിദ്യക്കായി അപേക്ഷിക്കാൻ ഇന്നെന്റെ മുൻപിൽ ആ ദ്രോണാചാര്യർ ഇല്ല. പ്രണയം എന്ന ഒറ്റമതത്തിൽ വിശ്വസിച്ച,പ്രണയത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എന്റെ ദ്രോണർ ഇഹലോകവാസം വെടിഞ്ഞു.

വിധിയുടെ വിളയാട്ടം കൊണ്ടാകാം വിദ്യയഭ്യസിക്കുവാൻ മോഹം എന്നിൽ ഉദിച്ചത് പ്രണയത്തിൽ കൂടിയാണ്. വിരഹം എന്ന ഇന്ധനം നിറച്ച പഞ്ചഭൂതാത്മകമായ വണ്ടി ചെന്ന് എത്തിപ്പെട്ടത്, വിരഹം എന്ന അസംസ്കൃത വസ്തുവിനെ പ്രണയത്തിന്റെ മൂർച്ചയേറിയ ബ്രഹ്മാസ്ത്രമാക്കി തൂലികയിലേക്ക് ആവാഹിക്കുവാൻകഴിവുള്ള അയ്യപ്പനെന്ന ദ്രോണരുടെ ശരപ്പാടുകളിലായിരുന്നു. പക്ഷേ ഗുരു അപ്പോഴേക്കും ശാന്തികവാടത്തിൽ നിന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിന്നു.

പക്ഷേ ഇന്നും എന്നിൽ മരിക്കാതെ ആ ഗുരുനാഥൻ എനിക്ക് അറിവ് പകർന്നു നൽകുന്നു. മൺമറഞ്ഞു പോയതിനാൽ ഗുരുദക്ഷിണ നൽകേണ്ട എന്ന അഹന്ത എന്നിൽ ഇല്ല.

അദ്ദേഹം മണ്ണിലേക്ക് മടങ്ങി ഇല്ലായിരുന്നു എങ്കിലും അദ്ദേഹം ആവശ്യപ്പെടുന്ന ഗുരുദക്ഷിണ, വിരഹമെന്ന അസംസ്കൃത വസ്തുവിനെ അസ്ത്രമാക്കി മാറ്റ് കൂട്ടുവാനുള്ള ദിവ്‌യൗഷധം മാത്രമായിരിക്കും.

ഒരുപക്ഷേ അദ്ദേഹം ആവശ്യപ്പെടുന്നത് എന്റെ കൈപ്പത്തികൾ ആയിരുന്നാൽ കൂടി അത് നൽകുവാൻ ഞാൻ തയ്യാറാണ്.

അക്ഷരങ്ങൾക്ക് അമൃത് പകർന്നു അതിനു അമരത്വം നേടിക്കൊടുത്ത മാഹാവ്യക്തിത്വം“. അത് കാളിദാസനും മീരാഭായിക്കും ശേഷം ഇന്ന് ഇതുവരെ അങ്ങ് ഒരാൾ മാത്രമാണ്.

അങ്ങയുടെ കടാക്ഷം എന്റെ ഓരോ അക്ഷരങ്ങ ളിലും പതിക്കണമേ എന്ന അപേക്ഷയോടെ ഈ ഏകലവ്യൻ കവിപരമ്പരയുടെ ദ്രോണാചാര്യനു മുൻപിൽ നമസ്കരിക്കുന്നു.
😞😞😞
🙏🙏🙏

2 thoughts on “എന്റെ ഗുരു ദ്രോണാചാര്യ 🙏🙏🙏🙏🙏🙏

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s