“അർബുദം “

26.02.2018:-ഒരുനിമിഷം ജീവശാസ്ത്ര ക്ലാസ്സിലേക്ക് മനസ്സ് ഒന്ന് ഓടിയെത്തി. കറുത്ത ബോർഡിൽ, രാത്രിയെ കീറിമുറിച്ചുകൊണ്ടു സൂര്യ രശ്മികൾ മണ്ണിൽ പതിക്കുമ്പോലെ ആ അധ്യാപിക
ചോക്ക് ഉപയോഗിച്ചു എഴുതി “അർബുദം” എന്ന്. കൂട്ടത്തിൽ അതിന്റെ ആംഗലേയ നാമവും ‘Cancer’.എല്ലാവരും ആ അദ്യാപികയെ ആകാംഷയോടെ നോക്കിയിരുന്നു.കേട്ട് തഴമ്പിച്ച ഒരു മാറാ വ്യാധിയുടെ പേര്.അതിനെ കുറിച്ച് വിവിവരിച്ചു തുടങ്ങി അവർ. കോശത്തിന്റെ ക്രമാതീതമായ വിഘടനവും അതിന്റെ വളർച്ചയുമാണ് ക്യാൻസർ എന്ന് അവർ പറഞ്ഞു.

ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന കൂട്ടുകാരിയോട് ഞാൻ ഇന്ന് പറഞ്ഞു “എനിക്ക് ക്യാൻസർ” ആണെന്ന്. പ്രതീക്ഷിക്കാതെ എങ്ങുനിന്നോ തലയിൽ തീഗോളം വന്നുവീണ അവസ്ഥയിൽ ആയിരുന്നിരിക്കാം കുറച്ചു നേരത്തിനു ശേഷം അവൾ ചോദിച്ചു സത്യമാണോ എന്ന് . അല്ലായെന്നു പറയുവാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. ഞാൻ അവളോടായ് പറഞ്ഞു എട്ടുവര്ഷത്തിനു മേലെയായ് എന്നിൽ അതിന്റെ വിത്തുകൾ മുളപൊട്ടിയിട്ട് എന്ന് , അഞ്ചുവർഷത്തോളമായി അതിന്റെ പരിശോധനാ ഫലവും കിട്ടിയെന്നു പറഞ്ഞു . ഒരിക്കലും തുടച്ചു നീക്കപ്പെടില്ല എന്നിൽ നിന്നും എന്നുകൂടി പറഞ്ഞു.
അവൾ സങ്കടപെട്ടെന്നു എനിക്ക് മനസ്സിലായി.

ഇന്നത്തെ പട്ടിണിയുടെ കാര്യത്തെ തിരക്കിയതിനു എനിക്ക് മറുപടി നൽകാൻ സാധിച്ചത് ഇങ്ങനെയാണ്.അല്പനേരത്തെ ശാന്തതക്ക് ശേഷം ഞാൻ അവളോട് പറഞ്ഞു , ഇതിലും ക്രൂരമായി ,നീ എന്നിൽനിന്നും കേട്ട എന്റെ ജീവിത സത്യമാകുന്നു പ്രണയത്തെ എനിക്ക് ഉപമിക്കുവാൻ സാധിക്കില്ലായെന്നു. ദേഷ്യത്താലോ,വെറുപ്പാലോ അതുമല്ലെങ്കിൽ ഉപദേശിച്ചു മടുത്തതിനാലോ ആവാം ആ കൂട്ടുകാരി മറുപടി ഒന്നും നൽകിയില്ല.

സത്യമാണ് പ്രണയം എന്നിൽ ഇന്ന് ഒരു “അർബുദം” കണക്കെ മാറിയിരിക്കുന്നു.ഭാഗവതത്തിലെ രാസലീലയെ അനുസ്മരിപ്പിക്കും വിധം എന്നിലെ പ്രണയം വിഘടിച്ചു. ഒരേ സമയമുള്ള എന്റെ മനസ്സിന്റെ പല ചിന്താഗതികളോടൊപ്പവും നിത്യ സത്യമായ എന്റെ ആ പ്രണയവും വിഘടിച്ചു ഒരേ സമയം എല്ലാ ചിന്താഗതികളോടൊപ്പവും നില്കുന്നു.ഇന്നത് ക്രമാതീതമായിക്കൊണ്ടിരിക്കുന്നു .അത് മനസ്സിന് വിങ്ങലുകൾ നൽകി കൊണ്ടിരിക്കുന്നു .
അസഹനീയമായ ഒരു അനുഭൂതിയാണ് അത്.ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിനുണ്ടാകുന്ന വിങ്ങൽ. ആ സത്യം കേട്ടിട്ടുള്ളവര്കും കേള്കുന്നവർക്കും പറയുവാൻ ഒരേ ഒരു വാക്കുമാത്രം , നിനക്ക് ഭ്രാന്താണുയെന്ന്.

ആദി കവി വാത്മീകി മുതൽ വ്യാസനും,കാളിദാസനും,മീരാഭായിയും,ഉള്ളൂരും,മധുസൂദനൻ നായരും എന്തിനേറെ; പ്രണയത്തിനു സ്വന്തമായ കാഴ്ചപ്പാട് നൽകി എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച “മഹാകവി അയ്യപ്പൻ” പോലും പ്രണയത്തെ വാനോളം പുകഴ്ത്തിയപ്പോൾ ,നല്ലതായി ഉപമിച്ചപ്പോൾ ഈയുള്ളവന് ആ മഹാസത്യത്തെ ഒരു മാറാവ്യാധിയായി ഉപമിക്കേണ്ടി വന്നു.

ഇന്ന് പ്രണയമെന്ന മഹാസത്യംപോലും കത്തിക്കാളുന്ന കണ്ണുകളാൽ എന്നെ വീക്ഷിക്കുന്നു.
പ്രണയത്തെ മാറാവ്യാധിയായി ഉപമിച്ച ഈ പാപിയുടെ ശിരസ്സിലേക്കു ആ മഹാസത്യത്തിന്റെ ശാപ വചസ്സുകൾ കൂടി പേറുവാനാണ് വിധി.ആ കണ്ണുകളിൽ നിന്നും ഉതിരുന്ന തീ നാളങ്ങൾ എന്റെ ശരീരത്തെ പൊള്ളിച്ചേക്കാം അതും അല്ലെങ്കിൽ ഭസ്മീകരിച്ചേക്കാം.പക്ഷെ; അതൊന്നും എന്റെ മനസ്സിന്റെ വിങ്ങലിന്റെ വേദനയോളം എത്തില്ല.

 

“മാപ്പ്”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s